2018ല്‍ ഇന്ത്യ  7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐ എം എഫ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

2018ല്‍ ഇന്ത്യ  7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐ എം എഫ്

2018ല്‍ ഇന്ത്യ  7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഇൻറർനാഷണൽ മോണിറ്ററി ഫണ്ട്​ (ഐ.എം.എഫ്). 2019 ൽ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നും ഐ. എം.എഫ്​ പ്രവചിക്കുന്നു. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വളർച്ച സംബന്ധിച്ച വിവരങ്ങൾ ഐ.എം.എഫ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

2017 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിരുന്നത്. 2018 സാമ്പത്തിക വർഷത്തിൽ നിന്നും 2019 ലേക്ക്​ കുറഞ്ഞ നിരക്കിലുള്ള വളർച്ച മാത്രമാണ്​ ഉണ്ടാകുന്നത്​. വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില, ആഗോള തലത്തിൽ നേരിടു​ന്ന സാമ്പത്തിക പ്രതിസന്ധി എന്നിവയാണ്​ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്​.  


LATEST NEWS