അടിസ്ഥാന വായ്പാ പലിശ നിരക്ക് കുറച്ച്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അടിസ്ഥാന വായ്പാ പലിശ നിരക്ക് കുറച്ച്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ അടിസ്ഥാന വായ്പാ പലിശ നിരക്ക് 0.1 ശതമാനം   കുറച്ചു. 8.15 ശതമാനത്തില്‍ നിന്നും 8.05 ശതമാനമായാണ് പലിശ കുറച്ചത്. പുതിയ പലിശ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. റിസര്‍വ് ബാങ്ക് റീപോ നിരക്കില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ നടപടി.

പുതിയതായി ഭവന,വാഹന വായ്പകള്‍ എടുക്കുന്നവര്‍ക്ക് പലിശ കുറച്ചതിന്‍റെ നേട്ടം ലഭിക്കും. ഈ വര്‍ഷം ഇത് വരെ ആറ് തവണയാണ് എസ്ബിഐ പലിശ കുറച്ചത് 


LATEST NEWS