എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്കും ഭവന വായ്പകള്‍ക്കുമുള്ള പലിശ നിരക്ക് കുറച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്കും ഭവന വായ്പകള്‍ക്കുമുള്ള പലിശ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങള്‍ക്കും ഭവന വായ്പകള്‍ക്കുമുള്ള പലിശ നിരക്ക് കുറച്ചു. പുതുക്കിയ പലിശ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

ഭവന വായ്പകള്‍ക്കുള്ള പലിശ നിരക്ക് 0.10 ശതമാനം കുറച്ച്‌ 8.15 ശതമാനമാക്കി. നേരത്തെ ഇത് 8.25 ശതമാനമായിരുന്നു. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്കാണ് കുറച്ചത്.

സ്ഥിരം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും കുറച്ചു. 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ ആറ് ശതമാനത്തില്‍ നിന്നും 5.8 ശതമാനമായാണ് കുറച്ചത്. 


LATEST NEWS