രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച; ഡോളറിനെതിരെ 71.37

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച; ഡോളറിനെതിരെ 71.37

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം 71.37ലേക്ക് താഴ്ന്നു. രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.

വിദേശ വിനിമയത്തില്‍ താഴ്ന്ന നിരക്കില്‍ വിനിമയം ആരംഭിച്ച രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിയുകയായിരുന്നു. യുഎസ് ഡോളറിനുള്ള ആവശ്യക്കാരുടെ വലിയ വര്‍ദ്ധനവ് ദൃശ്യമായതോടെയാണ് രൂപയുടെ മൂല്യം കുറഞ്ഞത്. 

മറ്റ് വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം ശക്തിപ്രാപിക്കുകയായിരുന്നു. ഇതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ഡോളറിലേക്ക് തിരിഞ്ഞു. ഇതോടെ രൂപയുടെ മൂല്യവും ഇടിയുകയായിരുന്നു.

ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവും വ്യക്തമാണ്. ബാരലിന് 78.05 യു.എസ് ഡോളറാണ് ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വില.
 


LATEST NEWS