ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു ! ഭാര്യ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍


ബെംഗളൂരു: പണമിടപാട് സ്ഥാപനം നടത്തുന്ന ആളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഭാര്യയാണെന്ന് തെളിഞ്ഞ്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ചയാണ് ഫിനാഷ്യര്‍ ആയ കുമാര്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ വരുകയായിരുന്നു ഇയാളേയും സുഹൃത്തിനേയും ഒരു സംഘം ആളുകള്‍ ആക്രമിയ്ക്കുകയായിരുന്നു. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍ അറസ്റ്റിലായത്. ഇവരാണ് കുമാറിന്റെ ഭാര്യ ഡോറീന്‍ ആണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ തന്നതെന്ന് പോലീസിനോട് സമ്മതിച്ചത്.

പരസ്ത്രീ ബന്ധവും നിരന്തര ഉപദ്രവവും കാരണമാണ് ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഡോറീന് പോലീസിന് മൊഴി നല്‍്കി. പണം പലിശയ്ക്ക് എടുക്കാന്‍ വരുന്ന പല യുവതികളുമായും കുമാറിന് ബന്ധം ഉണ്ടായിരുന്നു. ഇവരെ വീട്ടില്‍ കൊണ്ടുവരുന്നതും പതിവായിരുന്നു. തന്നെയും മകളേയും ഉപദ്രവിയ്ക്കാറുണ്ടെന്നും ഡോറീന്‍ പറയുന്നു. 2 ലക്ഷം രൂപയാണ് ഗുണ്ടാ സംഘത്തിന് അഡ്വാന്‍സ് ആയി നല്‍കിയത്. കുമാറിന്റെ അലമാരയില്‍ നിന്ന തന്നെ എടുത്ത പണം ആയിരുന്നു ഇത്. കൊല നടത്തിയ ശേഷം ബാക്കി 28 ലക്ഷം കൈമാറാം എന്നായിരുന്നു ഡീല്‍.