ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി കേസില്‍ പ്രതിയായ ഭര്‍ത്താവ് കീഴടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി കേസില്‍ പ്രതിയായ ഭര്‍ത്താവ് കീഴടങ്ങി

ഇടുക്കി: ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി കേസില്‍ പ്രതിയായ ഭര്‍ത്താവ് കീഴടങ്ങി. തമിഴ്‌നാട് സ്വദേശി മുത്തുലക്ഷ്മി മരണപ്പെട്ട കേസില്‍ പ്രതി മണികണ്ഠകുമാറാണ് പോലീസില്‍ കീഴടങ്ങിയത്. കുമളി പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി.

ചക്കുപള്ളം മാങ്കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠകുമാറാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അടുക്കള ജോലിയില്‍ ആയിരുന്ന മുത്തുലക്ഷ്മിയെ തോര്‍ത്ത് ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഇയാള്‍ കുമളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും കൊലപാതകം നടന്ന  വിവരമറിയുന്നത്. മണികണ്ഠന്‍ സ്ഥിരമായി മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു.