ഹൈദരാബാദ് പൊലീസ് സ്റ്റേഷനുമുന്നില്‍ സ്‌ത്രീ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൈദരാബാദ് പൊലീസ് സ്റ്റേഷനുമുന്നില്‍ സ്‌ത്രീ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

ഹൈദരാബാദില്‍ രണ്ടു കുട്ടികളുടെ അമ്മയായ സ്‌ത്രീ പൊലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് ബൊവനപ്പള്ളി പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം.  45 ശതമാനം പൊള്ളലേറ്റ യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് ഇവരെ ഭര്‍ത്താവ് അവരുടെ വീട്ടില്‍ കൊണ്ടുചെന്ന് വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതി പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.


LATEST NEWS