ഝാ​ർ​ഖ​ണ്ഡി​ൽ യു​വാ​വിനെ ആ​ൾ​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഝാ​ർ​ഖ​ണ്ഡി​ൽ യു​വാ​വിനെ ആ​ൾ​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു

മോ​ഷ്​​ടാ​വാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ഝാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ൽ 26 വ​യ​സ്സു​ള്ള യു​വാ​വിനെ ആ​ൾ​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. റാ​ഞ്ചി​യി​ൽ നി​ന്ന്​ 200 കി.​മീ​റ്റ​ർ അ​ക​ലെ തി​സി​ബാ​ർ ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം.

ഭാ​വി വ​ധു​വി​ന്റെ  വീ​ട്ടി​ലേ​ക്ക്​ പോ​യ​താ​യി​രു​ന്നു യു​വാ​വും ഒ​പ്പ​മു​ള്ള​വ​രും. യു​വ​തി​യു​ടെ ബ​ന്ധു​വാ​യ സ്​​ത്രീ​യാ​ണ്​ വീ​ട്ടി​ലെ​ത്തി​യ​വ​ർ മോ​ഷ്​​ടാ​ക്ക​ളാ​ണെ​ന്ന കിം​വ​ദ​ന്തി പ​ട​ർ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ജ​ന​ക്കൂ​ട്ടം ഇ​വ​രെ വ​ള​ഞ്ഞി​ട്ട്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ഇ​ന്ദ്ര​ജി​ത്ത്​ മ​ഹ​ത പ​റ​ഞ്ഞു.

ജ​ന​ക്കൂ​ട്ട​ത്തി​ന്റെ  എ​തി​ർ​പ്പ്​ മ​റി​ക​ട​ക്കാ​ൻ പൊ​ലീ​സ്​ സം​ഘ​ത്തി​ന്​ ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​വെ​ക്കേ​ണ്ടി​വ​ന്നു. മൂ​ന്നു​പേ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​റു​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. കു​ടും​ബ വൈ​രാ​ഗ്യ​മാ​ണ്​ കിം​വ​ദ​ന്തി പ​ട​ർ​ത്താ​നു​ള്ള കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു.