ബി​ഹാ​റി​ല്‍ പ​ണം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബി​ഹാ​റി​ല്‍ പ​ണം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

പാ​റ്റ്ന: ബി​ഹാ​റി​ല്‍ പ​ണം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. ഞാ​യ​റാ​ഴ്ച ബി​ഹാ​റി​ലെ സി​താ​മാ​ര്‍​ഹി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​മ​ന​ഗ്ര​യി​ല്‍ രൂ​പേ​ഷ് ഝാ (24) ​എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

രൂ​പേ​ഷ് പ​ണം ത​ട്ടി​പ്പ​റി​ച്ചെ​ന്ന് ആ​രോ​പി​ച്ച്‌ പി​ക്ക് അ​പ് വാ​ന്‍ ഡ്രൈ​വ​റും രൂ​പേ​ഷും ത​മ്മി​ല്‍ വാ​ക്കേ​റ്റം ന​ട​ന്നു. ബ​ഹ​ളം​കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ര്‍ രൂ​പേ​ഷി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. 

ഗു​രു​ത​ര പ​രി​ക്കേ​റ്റ രൂ​പേ​ഷി​നെ സ​ദാ​ര്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​റ്റ​ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.