പതിനാറു വയസുള്ള ഭിന്നശേഷിക്കാരനായ കുട്ടിയെ പീഡിപ്പിച്ചു; വീട്ടമ്മ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പതിനാറു വയസുള്ള ഭിന്നശേഷിക്കാരനായ കുട്ടിയെ പീഡിപ്പിച്ചു; വീട്ടമ്മ അറസ്റ്റില്‍

തിരുവനന്തപുരം; ഭിന്നശേഷിക്കാരനായ പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവമുണ്ടായത്. കരിപ്പൂര്‍ സ്വദേശിയായ മുപ്പതുകാരിയാണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇവര്‍ ലൈം​ഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുകയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.