ചരിത്രപ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും നിർമ്മാണം കൊണ്ടുമെല്ലാം ചരിത്രത്തിൽ ഇടം നേടിയിരിക്കുന്ന ഒരു മുസ്ലീം തീർഥാടന കേന്ദ്രം -ചേരമാൻ പള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചരിത്രപ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും നിർമ്മാണം കൊണ്ടുമെല്ലാം ചരിത്രത്തിൽ ഇടം നേടിയിരിക്കുന്ന ഒരു മുസ്ലീം തീർഥാടന കേന്ദ്രം -ചേരമാൻ പള്ളി

ഹിന്ദു മതത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറിയ ഒരു രാജീവിന്റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ചരിത്ര പ്രധാനമായ മുസ്ലിം തീര്‍ഥാടന കേന്ദ്രമാണ് ചേരമാൻ ജുമാ മസ്ജിദ്. കാഴ്ചയിൽ ഒരു ഹിന്ദു ക്ഷേത്രത്തിനോട് സാദൃശ്യം തോന്നുന്ന ചേരമാൻ പള്ളിയുടെ കഥ അറിയാം 

എറണാകുളം ജില്ലയിൽ നിന്നും 33.6 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഇസ്ലാം മതത്തിന്‍റെ ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന മുസ്ലീം ദേവാലയമാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായി അറിയപ്പെടുന്ന ഇവിടെത്തന്നെയാണ് ഇന്ത്യയിൽ ആദ്യമായി ജുമു അ നമസ്കാരം നടന്നതും. മതമൈത്രിയുടെ പേരിൽ അറിയപ്പെടുന്ന ഇവിടം വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും ഒക്കെ പ്രസിദ്ധമാണ്.

ചേരമാൻ ജുമാ മസ്ജിദിന്റെ നിർമ്മാണ ശൈലി പരിശോധിക്കുമ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് അറിയാം. എന്നാൽ അക്കാലത്തെ ഒരു ബുദ്ധവിഹാരം ആണ് പള്ളിയായി മാറിയതെന്നും പറയപ്പെടുന്നു. പള്ളിയുടെ ആദ്യ രൂപം ഒരു ക്ഷേത്രത്തിൻറെ മാതൃകയിലായിരുന്നു എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എഡി 629 ൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം പല തവണ പുനർനിർമ്മാണത്തിന് വിധേയമായിട്ടുണ്ട്. 1341 ൽ മുസരിസ് പടട്ണത്തിലുണ്ടാ വെള്ളപ്പൊക്കത്തിലാണ് പള്ളിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചത്. പിന്നീട് വെള്ളപ്പൊക്കത്തിന് ശേഷം പുനര്‍നിര്‍മിച്ച പള്ളി 1974, 1994,2001 വര്‍ഷങ്ങളിലും പുനര്‍നിര്‍മിച്ചു. 


പഴയ ക്ഷേത്രക്കുളങ്ങളോട് സാദൃശ്യമുള്ള ഒരു കുളം ഇന്നും ദേവാലയത്തിന്റെ ഭാഗമായി ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ ഏഴാം നൂറ്റാണ്ടിലാണ് പള്ളി നിർമ്മിക്കപ്പെട്ടത് എന്നതിനോട് പല ചരിത്രകാരൻമാരും യോജിക്കുന്നില്ല. പള്ളിയുടെ നിർമ്മാണ രീതി നോക്കുമ്പോൾ 11 അല്ലെങ്കിൽ 12 നൂറ്റാണ്ടുകളിലായിരിക്കാം ഇത് നിർമ്മിക്കപ്പെട്ടത് എന്നൊരു അഭിപ്രായവും ചരിത്രകാരൻമാർക്കുണ്ട്. 

പുനർനിർമ്മാണങ്ങളിൽ പള്ളിയുടെ തനതായ രൂപത്തിന് മാറ്റം വന്നിട്ടുണ്ടെങ്കിലും കേരളത്തനിമ അത്രയധികം ചോർന്നിട്ടില്ല എന്നു പറയാം. തടിയില്‍ തീര്‍ത്ത ഉത്തരവും ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊത്തുപണികളോടെയുള്ള ഈട്ടിത്തടിയില്‍ തീര്‍ത്ത പ്രസംഗപീഠവും മക്കയില്‍ നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന മാര്‍ബിള്‍ കഷ്ണവും ഒക്കെ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു.


LATEST NEWS