ഹജൂര്‍ കച്ചേരിയെന്ന ഭരണസിരാ കേന്ദ്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹജൂര്‍ കച്ചേരിയെന്ന ഭരണസിരാ കേന്ദ്രം

അധികാരമെന്നു കേട്ടാല്‍ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു കെട്ടിടമുണ്ട്, സെക്രട്ടറിയേറ്റ്. തലമൂത്ത കാരണവന്മാര്‍ പറയും ഹജൂര്‍ കച്ചേരി. അധികാരത്തിന്റെറ കുതിരക്കാല് പോലെ വലിയ കല്ല്ത്തൂണുകള്‍, നെറുകയില്‍ തലയെടുപ്പോടെ നില്ക്കുന്ന ഘടികാരം,സര്‍ക്കാര്‍  ഭടന്മാരുടെ സേനാ രഥത്തിന്റെ അകമ്പടിയില്‍ സദാ സൈറന്‍വിളിച്ചകലുന്നമന്ത്രി വണ്ടികള്‍. അങ്ങനെ അധികാരക്കാഴ്ച്ചയുടെ അമ്പു പെരുന്നാളാണ് പത്മനാഭന്റെ മണ്ണില്‍. 

പുത്തന്‍ചന്തയിലെ ഹജൂര്‍ കച്ചേരിക്ക്‌ 1865ല്‍ ആയില്യം തിരുനാള്‍ തറക്കല്ലിട്ടു. ബാര്ട്ടഅന്‍ സായിവ്‌ രൂപം കൊടുത്ത കെട്ടിടം 4 വര്ഷം കൊണ്ടു മാധവരായര്‍ പണികഴിപ്പിച്ചു. അറുപതു കൊല്ലങ്ങള്ക്ക്  ശേഷം സി.പി.രാമസ്വാമി അയ്യര്‍ വക വിപുലപ്പെടുത്തല്‍. ഒടുവില്‍ 1949ല്‍ ഹജൂര്‍ കച്ചേരി മാറി സെക്രട്ടറിയേറ്റ് ആകുന്നു.  കേരളത്തില്‍ ജനാധിപത്യത്തിനു നാടി കുറിക്കുമ്പോള്‍ സെക്രട്ടറിയേറ്റ് സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമാകുന്നു. പിന്നീട് കേരളം കണ്ടത് വടക്ക് തുളുനാട്ടില്‍ നിന്നിങ്ങോട്ടുള്ള ജനങ്ങള്‍ തമ്പാനൂരില്‍ വണ്ടി ഇറങ്ങുന്നതാണ് കാരണം ഒന്നുമാത്രം ‘സെക്രട്ടറിയേറ്റ്’

ആദ്യകാലങ്ങളില്‍ ഹജൂര്‍, പബ്ളിക് ഓഫീസ്, പുത്തന്‍ കച്ചേരി എന്നീ പേരുകളിലാണ് സെക്രട്ടറിയേറ്റ്  അറിയപ്പെട്ടിരുന്നത്. ഹസൂര്‍ എന്ന അറബിഭാഷാപദത്തിന് ഭരണകേന്ദ്രം എന്നാണര്‍ത്ഥം.ഡല്‍ഹിസുല്‍ത്താന്‍മാരുടെ ഭരണകാലത്ത് തിരുവിതാംകൂറുമായുളള കത്തിടപാടുകളില്‍ ‘ഹസൂര്‍’ എന്നാണ് രേഖപ്പെടുത്താറുണ്ടായിരുന്നത്. പകിടശാല എന്നും ഹജൂര്‍ കച്ചേരി ഒരു കാലത്ത് അറിയപ്പെട്ടിരുന്നു. ഹജൂര്‍ കച്ചേരിയുടെ വികസിതരൂപമാണ് ഇപ്പോഴത്തെ ഗവ.സെക്രട്ടറിയേറ്റ്. ഈ മന്ദിരമാണ് തിരുവിതാംകൂറിന്റെയും, തിരുക്കൊച്ചിയുടെയും, ഇപ്പോള്‍ കേരളത്തിന്റെയും ഭരണസിരാകേന്ദ്രം.

തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭരണ കേന്ദ്രം കൊല്ലമായിരുന്നതിനാല്‍ 1834ല്‍ സ്വാതി തിരുനാളിന്റെ കാലത്താണ് ഹജൂര്‍ കച്ചേരി തിരുവനന്തപുരത്തായി തീര്‍ന്നതെന്നും ആസ്ഥാനം കോട്ടയ്ക്കകത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തും ആയിരുന്നു. ഇതിന്റെ ചില ഭാഗങ്ങള്‍ ട്രഷറിയുടെ ഭാഗമായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്.സ്വാതി തിരുനാളിനു ശേഷം (1847-1860) ഉത്രം തിരുനാള്‍ ഭരണമേറ്റതോടെ ഇവിടെനിന്നും നിലവില്‍ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നിടത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇവിടെ ആനക്കച്ചേരിയെന്നുമറിയപ്പെട്ടിരുന്നു. രണ്ടാനകളുടെ ഔദ്യോഗിക ചിഹ്നം സ്വീകരിക്കപ്പെട്ടത് അന്നാണ്. ഉത്രം തിരുനാളിന്റെ കാലശേഷം ഭരണ സാരഥ്യം വഹിച്ച ആയില്യം തിരുനാള്‍ ഭരണസംവിധാനത്തില്‍ അഴിച്ചുപണികള്‍ നടത്തുകയും ആധുനിക ഭരണ സമ്പ്രദായവും ബ്രിട്ടീഷ് മാതൃക ശക്തിയാര്‍ജ്ജിച്ചതും ഈ കാലഘട്ടത്തിലായിരുന്നു.

പുരോഗമനപരമായ പല നടപടിക്രമങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ദിവാനോട് ജനങ്ങള്‍ക്കുണ്ടായിരുന്ന ആദരവിന്റെ പ്രതിഫലനമാണ് പൊതുപ്പണപ്പിരിവിലൂടെ ജനങ്ങള്‍ തന്നെ മുന്‍കൈയെടുത്ത് സ്റ്റാച്യൂ ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള മാധവറാവുവിന്റെ പ്രതിമ.
ഏഴര പതിറ്റാണ്ട് മുമ്പ് സെക്രട്ടേറിയേറ്റിനോട് ചേര്‍ന്ന് നിര്‍മ്മിച്ച നിയമസഭാ മന്ദിരത്തിലാണ് കേരള നിയമസഭ പ്രവര്‍ത്തിച്ചിരുന്നത്. 
 സെക്രട്ടേറിയറ്റ് വന്നതോടുക്കൂടി   ക്ഷേത്ര നഗരമെന്നു മാത്രമറിയപ്പെട്ടിരുന്ന അനന്തപുരി  ആധുനിക നഗരമായി മാറിയിരുന്നു  .പഴയ ഹജൂര്‍ കച്ചേരി അധികാരം സൃഷ്ട്ടിച്ചപ്പോള്‍ പുറമ്പോക്കായൊരു സ്ഥലമുണ്ട് ‘ചെങ്കല്‍ചൂള ’. ഇന്നും ആ പുറമ്പോക്ക് അങ്ങനെ തന്നെ തുടരുന്നു.
 


 


LATEST NEWS