മെഡിക്കൽ പ്രവേശനത്തിനുള്ള സ്പോട് അഡ്‌മിഷൻ ഇന്നും നാളെയുമായി നടക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെഡിക്കൽ പ്രവേശനത്തിനുള്ള സ്പോട് അഡ്‌മിഷൻ ഇന്നും നാളെയുമായി നടക്കും

പ്രളയത്തെ തുടർന്ന് മാറ്റിവെച്ച എംബിബിഎസ്- ബിഡിഎസ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഡിറ്റോറിയത്തില്‍ രാവിലെ മുതലാണ് പ്രവേശനം. 

എംബിബിഎസിന് 715 സീറ്റുകളും ബിഡിഎസിന് 599 ഉം സീറ്റുകളാണ് ബാക്കിയുള്ളത്. ഇതുവരെ എണ്ണായിരത്തോളം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

പ്രളയത്തിൻറെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സ്പോട്ട് അഡ്മിഷൻ മാറ്റിവച്ചത്.


LATEST NEWS