ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ......” സ്ഫടികം രണ്ടാം ഭാഗത്തിന് ഭദ്രന്റെ കിടിലന്‍ മറുപടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ......” സ്ഫടികം രണ്ടാം ഭാഗത്തിന് ഭദ്രന്റെ കിടിലന്‍ മറുപടി

മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു 1995-ൽ പുറത്തിറങ്ങിയ  സ്ഫടികം .മലയാള സിനിമാ പ്രേമികളെ ഹരം കൊള്ളിച്ച മോഹന്‍ലാലിന്റെ ആടുതോമ എന്നാ കഥാപാത്രം ഇപ്പോഴും മലയാളികലും മോഹന്‍ലാല്‍ പ്രേമികളും നെഞ്ചിലേറ്റുന്നു. 

എന്നാല്‍ അടുത്തിടെ സ്ഫടികം രണ്ടാം ഭാഗം വരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക്  സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രന്‍ നല്‍കിയിരിക്കുന്ന മറുപടി ഇപ്പോള്‍ വയറലാവുകയാണ്. 'സ്ഫടികം ഒന്നേയുള്ള...അതു സംഭവിച്ചു കഴിഞ്ഞു മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ......' എന്നാണ് ഭദ്രന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ [പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സ്ഫടികം സിനിമയുടെ ആരാധകരെ ഈ പോസ്റ്റ്‌ ആവേശംകൊള്ളിച്ച് കഴിഞ്ഞിരിക്കുന്നു. 

സൂപ്പര്‍ ഹിറ്റായ സിനിമകളുടെ രണ്ടാം ഭാഗം വരുന്നത് ഇപ്പോള്‍ ഒരു ട്രെന്റ് ആണ്. അത്കൊണ്ട് തന്നെ സ്ഫടികം പോലെയൊരു സൂപ്പര്‍ ഹിറ്റ് മൂവിയുടെ  രണ്ടാം ഭാഗം വരുന്നത്  ഭൂരിഭാഗം പേര്‍ക്കും ഇഷ്ടമല്ല. 

 

മലയാളത്തിലെ യുവ സൂപ്പർ താരം നായകനാകുന്ന ചിത്രം 'യുവേർസ് ലൗ വിംഗ് ലി' എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ ആണ് സ്ഫടികം 2 തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുന്നത്. 

തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ഭദ്രന്റെ സ്ഫടികത്തിലുണ്ടായിരുന്നു  ചിത്രത്തിലുണ്ടായിരുന്നു.