ദീപികയുടെ ഗ്ലാമര്‍ സാരി ലുക്കിന് പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദീപികയുടെ ഗ്ലാമര്‍ സാരി ലുക്കിന് പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ

കഴിഞ്ഞ ദിവസം നടന്ന ജിക്യൂ ഫാഷന്‍ നൈറ്റില്‍ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യാ സാചിയുടെ ഡിസൈനര്‍ സാരി ധരിച്ചെത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. വളരെ ഗ്ലാമറസായിട്ടുള്ള വേഷം ധരിച്ചായിരുന്നു ദീപിക എത്തിയത്.

ഇതോടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ,ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ നിരവധി ആരാധകരാണ് ദീപികയുടെ സാരിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ പുരുഷന്മാരെ ആകര്‍ഷിപ്പിക്കാനുതകുന്നവയാണെന്നായിരുന്നു ദീപികയുടെ വസ്ത്രത്തെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തത്.

 ഇവര്‍ ഇത്തരത്തില്‍ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഗ്ലാമറസായ വസ്ത്രങ്ങള്‍ ധരിക്കുകയും ശേഷം തങ്ങളുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കരുതെന്ന് പറയുകയും ചെയ്യുമെന്നാണ് മറ്റൊരാള്‍ ട്വിറ്ററിലൂടെ കമന്റ് ചെയ്തത്. ഉപദേശവും ആക്ഷേപവും നിറഞ്ഞട്രോളുകളാണ് ദീപികയ്ക്ക് നേരെ ഉയരുന്നത്. 

അതേസമയം താരത്തിന് പിന്തുണയുമായും നിരവധി ആരാധകര്‍ രംഗത്തുവരികയുണ്ടായി. ദീപികയുടെ വസ്ത്രത്തെ പ്രശംസിച്ച ആരാധകരില്‍ ചിലര്‍ താരത്തെ വിമര്‍ശിച്ചവരോട് തട്ടിക്കയറുക വരെ ഉണ്ടായി. 

ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതി ഡിസംബര്‍ ഒന്നിനാണ് റിലീസിനെത്തുന്നത്. പതിനാലാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.