ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും വിവാഹിതരാകുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്ന് ദീപികയുടെ മറുപടി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും വിവാഹിതരാകുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്ന് ദീപികയുടെ മറുപടി 

സിനിമ മാധ്യമങ്ങളില്‍ ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എഫ്എല്‍ഒ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍  പ്രതികരിക്കാനില്ലെന്നായിരുന്നു ദീപികയുടെ മറുപടി. പ്രസക്തമല്ലാത്ത ഒരു ചോദ്യമാണ് അത.് ഇത്തരം ചടങ്ങില്‍ ചോദിക്കേണ്ടതല്ലെന്നുമായിരുന്നു മറുപടി.

കുറ്റബോധം തോന്നുന്ന പ്രവണത സ്ത്രീകള്‍ക്കുണ്ടെന്നും. എല്ലാ മേഖലകളിലും ശരിയായ രീതിയിലായിരിക്കണം എന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. ഒരു ചടങ്ങിലാണെങ്കില്‍ പോലും സ്ത്രീകളുടെ മനസ്സില്‍ പല കാര്യങ്ങളായിരിക്കും.

കുട്ടികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ പോകണം, ഭര്‍ത്താവ് വീട്ടില്‍ വരും -അങ്ങനെ കുറെ ചിന്തകള്‍.  എന്തിനെയെങ്കിലും കുറിച്ച് നിരന്തരം ആലോചിച്ചു ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നവരായിരിക്കും സ്ത്രീകള്‍. അത് ശരിയാണ്, പക്ഷേ നമുക്ക് വേണ്ടി മാത്രമായി സമയം ചിലവഴിക്കാനും പറ്റണം എന്നും ദീപിക പറയുന്നു.