നിർമ്മാതാവ് കെ സി ജോയ് നിര്യാതനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിർമ്മാതാവ് കെ സി ജോയ് നിര്യാതനായി

മലയാളത്തിലെ ഹിറ്റ് ജോടിയായ എം.ടി.വാസുദേവൻ നായർ– ഹരിഹരൻ കൂട്ടുകെട്ടിനെ ആദ്യമായി ഒന്നിപ്പിച്ച നിർമാതാവ് ആലപ്പുഴ തത്തംപള്ളി മായിത്തറ ബിന്ദു നിവാസിൽ കെ.സി.ജോയി (83) നിര്യാതനായി. 1973 ൽ എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത യാമിനി എന്ന സിനിമ നിർമിച്ചാണ് നിർമാണ രംഗത്തേക്കെത്തിയത്. സുഹൃത്ത് സി.ദാസുമായി ചേർന്ന് പ്രിയദർശിനി മൂവീസ് എന്ന നിർമാണ കമ്പനി രൂപീകരിച്ച ജോയി 8 സിനിമകൾ നിർമിച്ചു.

സൂര്യവംശം, ഇവൻ എന്റെ പ്രിയപുത്രൻ, സ്നേഹത്തിന്റെ മുഖങ്ങൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, വാരിക്കുഴി, വരന്മാരെ ആവശ്യമുണ്ട് എന്നിവയാണ് ജോയി നിർമിച്ച സിനിമകൾ. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലൂടെയാണ് എംടിയും ഹരിഹരനും ആദ്യമായി ഒന്നിച്ചത്. രോഗബാധിതനായി രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നുച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിലാണു മരണം.