കുഞ്ചാക്കോ ബോബന്റെ ‘മാംഗല്യം തന്തുനാനേന’ ടീസർ കാണാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ചാക്കോ ബോബന്റെ ‘മാംഗല്യം തന്തുനാനേന’ ടീസർ കാണാം

കുഞ്ചാക്കോ ബോബൻ നായകനാകുന്ന മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നിമിഷ സജയൻ ആണ് നായിക. നവാഗതയായ സൗമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ മാസം 20 നാണ് ചിത്രത്തിന്റെ റിലീസ്.

സലിംകുമാര്‍, വിജയരാഘവന്‍, അശോകന്‍, മാമുക്കോയ, സൗബിന്‍ ഷാഹിര്‍, ശാന്തികൃഷ്ണ,, ഹരീഷ് കണാരന്‍, അലന്‍സിയര്‍, സുനില്‍ സുഗത, കൊച്ചുപ്രേമന്‍ തുടങ്ങിയ താര നിരതന്നെ ചിത്രത്തിലുണ്ട്. 

ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ  സഹസംവിധായികയായി പ്രവർത്തിച്ചിട്ടുള്ള പരിചയവുമായാണ്  സൗമ്യ സദാനന്ദൻ സംവിധാന വേഷമണിയുന്നത്. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ.


LATEST NEWS