ബിഗ്ബോസ്സില്‍ ഹിമയ്ക്ക് താക്കീതും ശാസനയുമായി ലാലേട്ടന്‍;  വഴക്ക് ഇങ്ങനെ തുടര്‍ന്നാല്‍ ഹിമയും സാബുമോനും പുറത്തുപോകേണ്ടി വരുമെന്നും ലാലേട്ടന്റെ മുന്നറിയിപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഗ്ബോസ്സില്‍ ഹിമയ്ക്ക് താക്കീതും ശാസനയുമായി ലാലേട്ടന്‍;  വഴക്ക് ഇങ്ങനെ തുടര്‍ന്നാല്‍ ഹിമയും സാബുമോനും പുറത്തുപോകേണ്ടി വരുമെന്നും ലാലേട്ടന്റെ മുന്നറിയിപ്പ്

 മലയാളികളുടെ  സ്വീകരണമുറിയില്‍ കണ്ടു മറന്ന റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്തമായി എത്തിയിരിക്കുന്ന പരിപാടിയാണ് ബിഗ്ബോസ്. ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും  പരിപാടി കൂടുതല്‍ പ്രേക്ഷകരിലേക്ക് ഇറങ്ങുന്നു. വ്യത്യസ്തമായ ടാസ്ക്കുകളും എവിക്ഷന്‍ പ്രോസ്സസും പ്രേക്ഷകരെ ബിഗ്ബോസ്സിലെക്ക് അടുപ്പിക്കുന്നു. ബിഗ്ഗ് ബോസ്സ് ഹൌസില്‍ നിരവധി തര്‍ക്കങ്ങള്‍ നടക്കാറുണ്ട്. ഇത്തവണ മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ഹിമ- സാബു വഴക്കിനെയായിരുന്നു. പരിതിവിട്റ്റ് കയ്യാങ്കളി വരെ പോയ സന്ദര്‍ഭം ഉണ്ടായി.

ഹിമയുടെ ഭാഷ ശ്രദ്ധിക്കണമെന്ന് ലാലേട്ടന്‍ താക്കീത് നല്‍കി. സാബു മോനും ഹിമയും ഇങ്ങനെ തുടര്‍ന്നാല്‍ പെട്ടിയെടുത്തു പുറത്തേക്ക വരാന്‍ പറയുമെന്ന് ലാലേട്ടന്‍ പറഞ്ഞത് മറ്റ് മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചു.രണ്ടാമതും അകത്ത് നിന്ന് പുറത്തു വന്ന ആളാണ് താനെന്ന് ഹിമ പറഞ്ഞു. എന്നാല്‍ ഹിമ തനിയ്ക്ക് തന്ന വാക്ക് തെറ്റിച്ചുവെന്നും ലലേട്ടന്‍ പറഞ്ഞു. പുറത്തു നടക്കുന്ന കാര്യം ഇവിടെ വന്ന പറയരുതെന്ന് ഹിമയോട പറഞ്ഞിരുന്നതാണ്. എന്നല്‍ അത് ഹിമ പാലിച്ചില്ല. തനിയ്ക്ക് ഇടയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോകുന്നുണ്ടെന്നും. അതുകൊണ്ടാണ് തന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുളള ഒരു തെറ്റ് സംഭവിച്ചതെന്നും ഹിമ പറഞ്ഞു. ഹിമ് ബിഗ്‌ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു.


LATEST NEWS