സ്ത്രീ ശാക്തീകരണത്തെ പറ്റിയുള്ള സന്ദേശവുമായി നാരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ത്രീ ശാക്തീകരണത്തെ പറ്റിയുള്ള സന്ദേശവുമായി നാരി

സ്ത്രീശാക്തീകരണത്തെ പറ്റിയുള്ള പ്രചോദനാത്മക വീഡിയോ ആണ് നാരി.
പെണ്‍കുട്ടിയായി ജനിച്ചതിന്റെ പേരില്‍ എത്രത്തോളം മാറ്റി നിര്‍ത്തപ്പെട്ടിടുണ്ടന്നും അപ്പോള്‍ അവള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളെപ്പറ്റിയുമാണ് 
വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സിനിമ സീരിയല്‍ താരം സ്വാസിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഹുല്‍ ഹരിഹരനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോയിന്റ് ഡാഡി പ്രാഡക്ഷന്‍സാണ് നിര്‍മ്മാണം.സുഖിനു ആര്‍.എസ് ക്യാമറ ചലിപ്പിക്കുന്നു.
അരുണ്‍ പി.ജിയാണ് എഡിറ്റിങ്ങ്. സിന്ധു വര്‍മ്മ, പ്രദീപ് പി.ജി, അരവിന്ദ് ജെ.എസ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.