ആരാധകരെ ആവേശത്തിലാക്കി ഒടിയന്‍റെ പുതിയ പോസ്റ്റര്‍..!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരാധകരെ ആവേശത്തിലാക്കി ഒടിയന്‍റെ പുതിയ പോസ്റ്റര്‍..!!

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് പുതിയ പോസ്റ്റർ അവതരിപ്പിച്ചത്.

ഡിസംബർ 14 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ വിഎഫ്‌എക്സ് വർക്ക് പുരോഗമിക്കുന്നതിനിടെയാണ്  പുതിയ പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്.

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ  മഞ്‌ജു വാര്യരാണ് നായികയായി എത്തുന്നത്. പീറ്റർ ഹെയ്‌ൻ സംഘട്ടനസംവിധാനം നിർവഹിക്കുന്ന ചിത്രം ത്രിഡിയിലാണ് പ്രദർശനത്തിന് എത്തുന്നത്.