ലാലേട്ടൻ പാടിയ ഒടിയനിലെ മനോഹര ഗാനം കേൾക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലാലേട്ടൻ പാടിയ ഒടിയനിലെ മനോഹര ഗാനം കേൾക്കാം

മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒടിയനിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. മോഹൻലാൽ തന്നെ ആലപിച്ച ‘ഏനൊരുവൻ’ എന്ന്​ തുടങ്ങുന്ന ഗാനമാണ്​ പുറത്തുവിട്ടത്​. ഗാനം പുറത്തിറങ്ങിയതോടെ നിരവധിപേരാണ് യൂട്യൂബിൽ ഇതിനകം പാട്ട് കണ്ടത്.

സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആദ്യമിറങ്ങിയ ഗാനങ്ങളും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. എം. ജയചന്ദ്രൻ സംഗീതം നൽകിയ ഗാനത്തിന്​ വരികളൊരുക്കിയത്​ പ്രഭാ വർമയാണ്​. ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌.


LATEST NEWS