ജിജോയ് രാജഗോപാല്‍ നായകനായി എത്തുന്ന സാക്ഷ്യം ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിജോയ് രാജഗോപാല്‍ നായകനായി എത്തുന്ന സാക്ഷ്യം ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി

രക്ത സാക്ഷ്യം ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി.   'ഹൃദയത്തിലേക്കുള്ള' എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്.ജിജോയ് രാജഗോപാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രക്ത സാക്ഷ്യം.

മതവും രാഷ്‌ടീയവും ഒരു സാധാരണക്കാരനെ എങ്ങനെ അപകടത്തില്‍പ്പെടുത്തുന്നു എന്നാണ് ചിത്രം പറയുന്നത്.വളരെ വലിയ ഒരു പ്രശ്‌നം നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്ന് കാണിച്ചുതരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജുലാല്‍ ആണ്. ഒട്ടേറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ചിത്രം ഓഗസ്റ്റ് 23-ന് പ്രദര്‍ശനത്തിന് എത്തും.