“അവളുമായുള്ള ഒരു ചിത്രം പങ്ക് വയ്ക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു”; തിരുവനന്തപുരം സ്വദേശിനിയുമായുള്ള പ്രണയം വെളിപ്പെടുത്തി സഞ്ജു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“അവളുമായുള്ള ഒരു ചിത്രം പങ്ക് വയ്ക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു”; തിരുവനന്തപുരം സ്വദേശിനിയുമായുള്ള പ്രണയം വെളിപ്പെടുത്തി സഞ്ജു

ശ്രീശാന്തിന് ശേഷം വീണ്ടും മലയാളികളുടെ അഭിമാനമായി എത്തിയ താരമാണ് സഞ്ജു സാംസണ്‍. മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ കുറിച്ച് പുതിയൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ സഞ്ജു തന്‍റെ പ്രണയിനിയെപറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്. 2013 ഓഗസ്റ്റ് 22ന് രാത്രി 11.11നാണ് താന്‍ ആദ്യമായി  തിരുവനന്തപുരം സ്വദേശിനി  ചാരുവിന് സന്ദേശം അയച്ചതെന്ന് സഞ്ജു പറഞ്ഞു. കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഒരുമിച്ച് സമയം ചെലവഴിച്ച തങ്ങള്‍ക്ക് ഒരുമിച്ച് പൊതു ഇടത്തില്‍ നടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. തങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് സഞ്ജു നന്ദി പറഞ്ഞു. ‘ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിച്ചു. ഒരുമിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇന്ന് മുതല്‍ ഞങ്ങള്‍ക്ക് അതിന് സാധിക്കും. ഞങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് നന്ദി. നിന്നെ പോലെ വിശേഷപ്പെട്ട ഒരാളെ കൂടെ ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് ചാരു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണം’ സഞ്ജു പറഞ്ഞു.