സെന്തില്‍ കൃഷ്ണ ഫിറോസ് കുന്നുംപറമ്പിലായി വേഷമിടുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെന്തില്‍ കൃഷ്ണ ഫിറോസ് കുന്നുംപറമ്പിലായി വേഷമിടുന്നു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നുംപറമ്പിലിന്‍റെ ജീവിതം സിനിമയാകുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ നായകനിരയിലേക്ക് കാലെടുത്ത് വച്ച സെന്തില്‍ കൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന് ഫിറോസ് എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. നവാഗതരായ നിതീഷ്, വിവേക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെന്തിലിനെക്കൂടാതെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലെ വലിയ സാധ്യതകളിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് വലിയ സഹായങ്ങളെത്തിക്കാന്‍ ഫിറോസ് കുന്നുംപറമ്പിലിനായി. ഇതു വഴി രോഗിയുടെ ചികിത്സക്കുള്ള സാമ്പത്തിക പ്രതിസന്ധി മറികടന്ന് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുള്ളവരും ഏറെയാണ്. ഫിറോസ് കുന്നുംപറമ്പിലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെച്ചൊല്ലി സമീപകാലത്ത് വിവാദങ്ങള്‍ ഉണ്ടായിരുന്നു.