​ആകാംക്ഷകള്‍ക്ക് അറുതിയായി ; തലൈവ തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച റിലീസ് ചെയ്യും

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​ആകാംക്ഷകള്‍ക്ക് അറുതിയായി ; തലൈവ തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച റിലീസ് ചെയ്യും

ചെന്നൈ : വിജയ് ചിത്രം തലൈവ ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് അറിയിച്ചു. ആരുടെയെങ്കിലും ആവശ്യപ്രകാരമല്ല തങ്ങല്‍ റിലീസിംഗ് മാറ്റി വച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 9നാണ് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണ ഭീഷണി മൂലം നിശ്ചിത ദിവസം റിലീസിംഗ് നടന്നില്ല. അതേസമയം ഭീഷണിയുടെ ഉദ്ദേശത്തെക്കുറിച്ചും ഭീഷണിയ്ക്ക് പിന്നിലുളളവരെക്കുറിച്ചും ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ മൗനം തുടരുകയാണ്. രാജ്യമെമ്പാടും ഇതിനകം തന്നെ ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞു.
അതേസമയം ചിത്രത്തിന് രാഷ്ട്രീയ ഇതിവൃത്തമായതിനാല്‍ സര്‍ക്കാരില്‍ നിന്നുളള സമ്മര്‍ദ്ദമാണ് സിനിമയുടെറിലീസിംഗ് വൈകിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ സിനിമയുടെ വിഷയം രാഷ്ട്രീയമല്ലെന്ന് വിജയ് തന്നെ വിശദീകരിച്ചിരുന്നു. പിന്നീട് സിനിമയുടെ മുഴുവന്‍ പ്രവര്‍ത്തകരും മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ച് സിനിമയുടെ പ്രദര്‍ശനം തടയരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഇത് പൊലീസിനും പരാതി നല്‍കിയതായും എന്നാല്‍ എങ്ങുനിന്നും പ്രതികരണം ഉണ്ടായില്ലെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അതേസമയം തമിഴ് സിനിമാലോകം ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. എന്നാല്‍ ഇവിടെ രാഷ്ട്രീയനേതൃത്വത്തെക്കുറിച്ച് സംസാരിക്കാതിരിക്കുകയാണ് ഭേദമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു നടന്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം കമല്‍ഹസന്റെ വിശ്വരൂപം നിരോധിച്ച സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവുമായി കോളിവുഡ് മുഴുവന്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് യാതൊരു ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ തിയേറ്ററുകള്‍ക്ക് സുരക്ഷ ആവശ്യമില്ലെന്നുമാണ് പൊലീസ് നിലപാട്.
ഇവിടെ ഒരു സിനിമ പ്രദര്‍ശിപ്പിക്കുക എന്നത് ഏറെ ക്ലേശകരമായി മാറിയിരിക്കുകയാണെന്ന് അനുഭവസമ്പത്തേറെയുളള ഒരു നിര്‍മാതാവ് പറയുന്നു. സെന്‍സര്‍ബോര്‍ഡും ആവിഷ്‌ക്കാരസ്വാതന്ത്ര്യവുമെല്ലാം നിരര്‍ത്ഥകമായി മാറിയതായും അദ്ദേഹം ആശങ്കപ്പെടുന്നു. സെന്‍സര്‍ബോര്‍ഡ് നിയമങ്ങളെ മറികടന്ന് എല്ലാ സിനിമകളിലും സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ അനാരോഗ്യകരമായ ഒരു സ്ഥിതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 


LATEST NEWS