കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ പ്രതിക്ക് മാനസിക രോഗമുണ്ടെന്ന് പൊലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ പ്രതിക്ക് മാനസിക രോഗമുണ്ടെന്ന് പൊലീസ്

സിനിമാതാരം കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ ആള്‍ക്ക് മാനസിക രോഗമുണ്ടെന്ന് പൊലീസ്. സ്റ്റാന്‍ലി ജോസഫ് (76) എന്നയാളാണ് കേസില്‍ പിടിയിലുള്ളത്. വധശ്രമത്തിന് കേസെടുത്ത് ഇയാളെ കോടതി അനുമതിയോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പോലീസ് ആലോചിക്കുന്നത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കണ്ണൂരിലേക്ക് പോകാൻ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെ പ്രതി അസഭ്യം പറയുകയും കൈയില്‍ കരുതിയിരുന്ന വാളുയര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അപ്പോഴേക്കും ആളുകൾ ഓടികൂടിയതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍നിന്ന് എറണാകുളം റെയില്‍വേ പൊലീസ് അക്രമിയെ തിരിച്ചറിയുകയും ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടുകയുമായിരുന്നു.

കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ തളിപ്പറമ്പിലെ ഹോട്ടലില്‍ എത്തി കുഞ്ചാക്കോ ബോബന്റെ മൊഴി രേഖപ്പെടുത്തി.


LATEST NEWS