സി.എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി.എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാസെക്രട്ടറി

കൊച്ചി : സി.എന്‍ മോഹനനെ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും ജി.സി.ഡി.എ ചെയര്‍മാനുമാണ് സി.എന്‍ മോഹനന്‍.

ഇന്ന് വൈകീട്ട് ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗം ഐക്യകണ്‌ഠേനയാണ് സി.എന്‍ മോഹനനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 

സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണിത്.