പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ 

വടുതലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പച്ചാളം സെന്‍റ് ജോസഫ് സ്കൂൾ വിദ്യാർഥി ആഷിൽ സജി (14) ആണ് മരിച്ചത്. വടുതല ഗേറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. 

വെള്ളിയാഴ്ച മുതൽ ആഷിലിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. കൂട്ടുകാരുമൊത്ത് ആഷിൽ കുളത്തിൽ കുളിക്കാൻ എത്തിയതാവാമെന്ന് പൊലീസ് പറയുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.