ഹർത്താൽ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹർത്താൽ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിന്‍റെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വിമർശനവുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. പ്രളയത്തിന് പിന്നാലെ ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നാണ് ചിറ്റിലപ്പള്ളി പറയുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രതികരിച്ചത്. 

ഗുണ്ടകള്‍ക്ക് ആക്രമങ്ങള്‍ നടത്താന്‍ ഒരു ദിവസം മാറ്റിവെയ്ക്കുക എന്നല്ലാതെ മറ്റൊരു ഗുണവും ഹര്‍ത്താല്‍ കൊണ്ടില്ല എന്നും ചിറ്റിലപ്പള്ളി പറഞ്ഞു. ഇത്തരം ഹര്‍ത്താലുകള്‍ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്നും ചിറ്റിലപ്പള്ളി അഭിപ്രായപ്പെടുന്നു.

എല്ലാ ജനങ്ങളും ഇത് സഹിച്ചോളണം എന്ന അഹങ്കാരമാണ് ഇതെന്നും, പ്രളയദുരന്തത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ചെറുപ്പക്കാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ചിറ്റിലപ്പള്ളി ആവശ്യപ്പെടുന്നുണ്ട്.