കനത്ത മഴ: സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് നിര്‍ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനത്ത മഴ: സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് നിര്‍ദേശം

കൊച്ചി: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനമായ ബുധനാഴ്ച സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല അറിയിച്ചു. 

സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. 

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് റാലികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.


LATEST NEWS