പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; എറണാകുളത്തെ വ്യവസായശാലകള്‍ സുരക്ഷിതമെന്ന് ജില്ലാ കളക്ടര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; എറണാകുളത്തെ വ്യവസായശാലകള്‍ സുരക്ഷിതമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: എറണാകുളത്തെ വ്യവസായ ശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അണക്കെട്ടുകള്‍ തുറന്നതു മൂലം പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച അവലോകന യോഗം ആലുവ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 

പുഴയുടെ തീരത്തുള ഏലൂര്‍ വ്യവസായ മേഖലയിലെ വ്യവസായ ശാലകളില്‍ 90 ശതമനാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രാസവസ്തുക്കള്‍ പൊതുജലാശയങ്ങളില്‍ കലരാതിരിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ വസ്തുക്കളുടെയും വിവിധ കമ്ബനികളിലേക്കുള്ള അപകടകരമായ രാസവസ്തുക്കളുടെയും ഗതാഗതം സംബന്ധിച്ച്‌ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജില്ല കളക്ടര്‍ കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. 

നിലവില്‍ കമ്ബനികള്‍ നടത്തുന്ന ഉത്പാദനം, ഓരോ പ്ലാന്റിന്റെയും ചുമതലയുള്ള ജീവനക്കാരന്‍, സ്വീകരിച്ചിട്ടുള്ള സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി.