ആഴ്ചകളോളം പഴക്കമുള്ള ചീഞ്ഞ ചെമ്മീനുകൾ പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഴ്ചകളോളം പഴക്കമുള്ള ചീഞ്ഞ ചെമ്മീനുകൾ പിടികൂടി

തൃപ്പൂണിത്തുറ∙ അരൂർ മാർക്കറ്റിലേക്കു കൊണ്ടുപോവുകയായിരുന്ന ചീഞ്ഞ ചെമ്മീനുകൾ ജില്ലാ ആരോഗ്യ വിഭാഗം പിടികൂടി. ചെമ്മീൻ കൊണ്ടുപോയ കണ്ടെയ്നർ ലോറിയിൽ നിന്നും ദുർഗന്ധം പരക്കുന്നത് തൊട്ടു പുറകെ വന്ന ആരോഗ്യ വിഭാഗം ജില്ലാ ഓഫിസർമാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചീഞ്ഞ ചെമ്മീനുകൾ പിടികൂടിയത്.

മീനുകൾക്ക് ആഴ്ചകളോളം പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. നാൽപതു കിലോയുള്ള നൂറിലേറെ പെട്ടികളാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്‌.  പിടികൂടിയ മീനുകൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. ഇവ നഗരസഭാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നശിപ്പിക്കാനും തീരുമാനമായി.

ആന്ധ്രാ പ്രദേശിൽ നിന്നും കൊണ്ടുവന്ന ചെമ്മീൻ മിനി ബൈപാസിലെ പഴയ ടോളിനു സമീപത്തുവച്ചാണ് പിടികൂടിയത്. ചമ്പക്കര മാർക്കറ്റിൽ ഇറക്കിയ ശേഷമാണു ചെമ്മീൻ അരൂരിലേക്കു കൊണ്ടുപോയതെന്നു ഡ്രൈവർ പറഞ്ഞു.


LATEST NEWS