മൺ പത്രത്തിലെ ആഹാരം ഏറെ രുചികരം,ആരോഗ്യപ്രദം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൺ പത്രത്തിലെ ആഹാരം ഏറെ രുചികരം,ആരോഗ്യപ്രദം

പണ്ടുകാലങ്ങളില്‍ ആഹാരം പാചകം ചെയ്തിരുന്നത് മണ്‍പാത്രങ്ങളിലായിരുന്നു.ആഹാരത്തോടപ്പം തന്നെ ആരോഗ്യകരമായ ജീവിതവുമായിരുന്നു ആ കാലഘട്ടത്തെ പ്രത്യേകത .ആഹാരം പാക്കം ചെയ്യ്തിരുന്നത് മൺ ചട്ടിയിലും ,മൺ കള്ളത്തിലുമായിരുന്നു .ഓരോ വിഭവങ്ങല്കും പ്രത്യേകം മൺ പത്രങ്ങളായിരുന്നു  ഉപയോഗിച്ചു പോന്നിരുന്നത്. അക്കാലത്ത് സ്റ്റീല്‍ പാത്രങ്ങളോ ഇരുമ്പു പാത്രങ്ങളോ ഉണ്ടായിരുന്നില്ലെന്നത് നേര്. എന്നാല്‍ പില്‍ക്കാലത്ത് മണ്‍പാത്രങ്ങള്‍ അടുക്കളയുടെ തട്ടുകളില്‍ വിശ്രമിക്കുമ്പോള്‍ തികച്ചും അനാരോഗ്യകരമായ അലൂമിനിയം കൊണ്ടുള്ള പാത്രങ്ങളാണ് പലരു ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ചുവരുന്നത്.

ചിലരെങ്കിലും പഴമയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ മണ്‍പാത്രങ്ങള്‍ കണ്ടെത്തി തങ്ങള്‍ക്ക് വേണ്ടത് തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നു. വര്‍ഷങ്ങളായി ഒരേ ചട്ടിയില്‍ മീന്‍ വയ്ക്കുന്നവരുണ്ട്. അത്തരം ചട്ടികള്‍ കണ്ടാല്‍ത്തന്നെ മീന്‍ചട്ടിയാണെന്നു മനസിലാകും. ഇങ്ങനെ വിവിധ കറികള്‍ക്ക് വൈവിധ്യമാര്‍ന്ന ചട്ടികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ചപ്പാത്തിയുണ്ടാക്കാന്‍ പോലും ചട്ടികള്‍ ലഭിക്കുന്നു.

മണ്‍ പാത്രങ്ങളേക്കാള്‍ കളിമണ്‍ പാത്രങ്ങളാണ് ആരോഗ്യകരമായ പാചകത്തിന് കൂടുതല്‍ നന്ന്. പോഷകഗുണം നഷ്ടമാകാതെ പാചകം ചെയ്യുന്നതുമുതല്‍ രുചിയുടെ കാര്യത്തില്‍ വരെ കളിമണ്‍ പാത്രങ്ങള്‍ ഒന്നാംതരമാണ്. എല്ലാത്തരം പാചകത്തിനും ഇവ ഉപയോഗിക്കാമെന്ന മേന്‍മയുമുണ്ട്. ആയുര്‍വേദത്തില്‍ പോലും കളിമണ്‍ പാത്രത്തിലെ സാവധാനമുള്ള പാചകത്തെപ്പറ്റിയും പോഷകം നഷ്ടപ്പെടാതെയും പോഷക സംതുലിതമായും പാചകം ചെയ്യുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നുമുണ്ട്. ചൂടും നനവും സംതുലിതമാക്കി ആഹാരസാധനങ്ങള്‍ കരിഞ്ഞുപോകാതെ പാചകം ചെയ്യാന്‍ കളിമണ്‍പാത്രങ്ങള്‍ സഹായകരമാണ്.

കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആല്‍ക്കലൈനാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാചകവേളയില്‍ ആഹാരസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അംശത്തെ അത് ന്യൂട്രലൈസ് ചെയ്യുന്നു. അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. മണ്‍പാത്രങ്ങള്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് ആല്‍ക്കലൈന്‍ പുറത്തുവരികയും ആഹാരവുമായി കലര്‍ന്ന് ആഹാരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു.ആസിഡിന്റെ പി.എച്ച് നില കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒപ്പം പോഷകങ്ങള്‍ നഷ്ടമാകാതെ നോക്കുകയും ചെയ്യുന്നു.
 


LATEST NEWS