കാബേജ് തോരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാബേജ് തോരന്‍

ചേരുവകള്‍

കാബേജ് അരിഞ്ഞത് (ചെറുതായി കൊത്തിരിയുകയോ നീളത്തില്‍ അരിയുകയോ ചെയ്യാം) 
പച്ചമുളക്- 5 എണ്ണം 
കറിവേപ്പില 
ഇഞ്ചി - ഒരു ചെറിയ കഷ്ണം ചെറുതായി കൊത്തിയരിഞ്ഞത്
തേങ്ങ തിരുമ്മിയത് - കാല്‍ കപ്പ് 
മുളക് പൊടി - അര ടീ സ്പൂണ്‍ 
മഞ്ഞപ്പൊടി - അര ടീ സ്പൂണ്‍ 
ജീരകം - അര ടീ സ്പൂണ്‍ 
വെളുത്തുള്ളി / ചെറിയ ഉള്ളി - രണ്ട് അല്ലി 
ഉപ്പ് - ആവശ്യത്തിന് 
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍ 
ഉഴുന്ന് / കടുക് -25ഗ്രാം 
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു വലിയ ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേയ്ക്ക് കടുക് ഇടുക. കടുക് പൊട്ടിയതിനുശേഷം ഉഴുന്ന്,കറിവേപ്പില എന്നിവ ഇടുക. ഇതിലേയ്ക്ക് കാബേജ് ചേര്‍ത്ത് ഇളക്കുക. ശേഷം ഇഞ്ചിയും ഉപ്പും ചേര്‍ത്തിളക്കി അടച്ചു വച്ച് വേവിക്കുക. ഇടയ്ക്കിയ്ക്ക് ഇളക്കി കൊടുക്കണം. നന്നായി വഴണ്ട് വരുമ്പോള്‍ അരപ്പ് ( തേങ്ങ, മുളക്‌പൊടി, മഞ്ഞപ്പൊടി , ജീരകം, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കണം ) ചേര്‍ത്ത് ഇളക്കണം. അരപ്പിന്റെ പച്ച ചുവ മാറമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങാം.