വീട്ടിലുണ്ടാക്കാം കാപ്പുചിനോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീട്ടിലുണ്ടാക്കാം കാപ്പുചിനോ

വില പേടിച്ച് കാപ്പുചിനോ കഴിക്കാന്‍ ശമ്പളം വരുന്ന ദിവസം വരെ ഇനി കാത്തിരിക്കേണ്ട. മെഷീനിന്റെ സഹായമില്ലാതെ വീട്ടില്‍ ഇരുന്നും നിങ്ങള്‍ക്ക് കാപ്പുചിനോ തയ്യാറാക്കാം.

ചേരുവകള്‍

നെസ്സ് കഫേ -2 ടേബിള്‍ സ്പൂണ്‍  
പഞ്ചസാര - 1/4 കപ്പ് 
പാല്‍ - ഒരു കപ്പ്  
ഫ്രഷ്‌ക്രീം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ നെസ്‌കഫേ ഇടുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഇളക്കുമ്പോള്‍ ആദ്യം പേസ്റ്റു രൂപത്തിലാകും വീണ്ടും ക്രീം രൂപത്തിലാകുന്നതുവരെ ഇളക്കുക.ശേഷം തിളപ്പിച്ച പാല്‍ അല്‍പ്പമെടുത്ത് ഒഴിച്ച് ഇളക്കുക. പാല്‍ ക്രീമുമായി നന്നായി യോജിച്ചുവരുമ്പോള്‍ ബാക്കിയുള്ള പാല്‍കൂടി ചേര്‍ക്കാം. ശേഷം അല്‍പ്പം ഫ്രഷ് ക്രീം ഉപയോഗിച്ച് കോഫിഷോപ്പില്‍ ലഭിക്കുന്ന കാപ്പുചിനോ മാതൃകയില്‍ നിങ്ങള്‍ക്ക് അലങ്കരിക്കാം.