ഇഷ്ടവിഭവം കരീബിയൻ ചിക്കൻ തയ്യാറാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഷ്ടവിഭവം കരീബിയൻ ചിക്കൻ തയ്യാറാക്കാം

ഫ്രാസ്റ്റുഫുഡ് എല്ലാരുടെയും ഇഷ്ട വിഭവം തന്നെയാണ് .വായിൽ കൊതിയൂറും ഇഷ്ട വിഭവം തേടി റസ്റ്റോറന്റുകൾ മുഴുവൻ കയറി ഇറങ്ങുന്നവരാണ് മലയാളികൾ .വളരെ എളുപ്പം തയാറാക്കാൻ കഴിയുന്ന വിഭവങ്ങളാണ് മിക്ക റസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്നത് .പക്ഷെ റസ്റ്റോറന്റുകളിൽ നിന്നും കഴിക്കുമ്പോൾ ലഭിക്കുന്ന സ്വാദ് വീടുകളിൽ നിന്നും പാകം ചെയ്തു കഴിക്കുമ്പോൾ ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട് .എന്നിരുന്നാലും അത്തരത്തിലുള്ള ഒരു വിഭവം നമ്മുക്ക് തയാറാക്കിയല്ലോ വളരെ എളുപ്പത്തിൽ.എങ്കിൽ നമ്മുക്ക് കോണ്ടിൻനെന്റൽ വിഭവമായ കരീബിയൻ ചിക്കൻ തയ്യാറാക്കിയാലോ   


ആവിശ്യമായ ചേരുവകൾ 

ചിക്കന്‍ എല്ലുനീക്കിയത് 1 കിലോ

എണ്ണ 1/2 കപ്പ്

പച്ചമുളക് 3-4

മല്ലിയില ആവശ്യത്തിന്

പഴുത്ത തക്കാളി 2

ഉപ്പ് 2 ടേബിള്‍ സ്പൂണ്‍

സോയാ സോസ് 3 ടേബിള്‍ സ്പൂണ്‍

ഗാര്‍ലിക് പൌഡര്‍ 1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍

നാരങ്ങാനീര്‍ 1/2 കപ്പ്

ചെറിയ ഉള്ളി 1 കപ്പ്

ഉണ്ടാക്കേണ്ടവിധം:

നന്നായി കഴുകിയ ചിക്കന്‍ നാരങ്ങാനീര്‍ ഒഴിച്ച്‌ ഇളക്കിവയ്ക്കുക. നാരങ്ങാനീര് ചിക്കനില്‍ പിടിച്ചുകഴിഞ്ഞ് ഉപ്പ്, ഗാര്‍ലിക് പൌഡര്‍, സോയാ സോസ്, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഉള്ളിയും തക്കാളിയും അരിഞ്ഞുവയ്ക്കുക. ഇവ ചിക്കന്‍ കൂട്ടില്‍ ഇളക്കി ചേര്‍ക്കുക. എണ്ണ തിളപ്പിച്ച്‌ കഷ്ണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് വറുത്തെടുക്കുക. ചിക്കന്‍ കൂട്ട് പച്ചമുളക്, മല്ലിയില,എന്നിവ ചേര്‍ത്ത് വഴറ്റുക. വളരെ ചെറിയ തീയില്‍ കൂട്ട് വഴറ്റിയെടുക്കുക. ആവശ്യമെങ്കില്‍ വാങ്ങിയ ശേഷം കെച്ചപ്പ് ചേര്‍ക്കുക.


LATEST NEWS