കൂർക്കയിട്ടുവെച്ച പോത്തിറച്ചി കറി തയ്യാറാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂർക്കയിട്ടുവെച്ച പോത്തിറച്ചി കറി തയ്യാറാക്കാം

പോത്തിറച്ചി ഒരു ഇഷ്ട ആഹാരം തന്നെയാണ് .പലതരത്തിൽ പോത്തിറച്ചി കറി പല  രീതിയിൽ ഉണ്ടാകാറുണ്ട്‌ വീടുകളിൽ .സ്വത്തിന്റെ കാര്യത്തിൽ പോത്തിറച്ചിയെ മറികടക്കാനായി വേറെ ഒരു സ്വാദ് ഇല്ല .തൃശൂര്‍ എറണാകുളം ഏരിയയില്‍ കാണുന്ന ഒരു തനതു വിഭവമാണ് പോത്തിറച്ചി കൂര്‍ക്ക ഇട്ടു വെച്ചത്. വളരെ എളുപ്പമായി തയ്യാറാക്കാൻ കഴിയുന്നതാണ് കൂർക്ക  ഇട്ടു വെച്ച പോത്തിറച്ചി കറി . ഈ വിഭവം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

ആവശ്യമായ ചേരുവകള്‍

നല്ല നാടന്‍ പോത്തിറച്ചി - ഒരു കിലോ
കൂര്‍ക്ക - അര കിലോ
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
മല്ലിപൊടി - നാലു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മസാല വറുത്തു പൊടിച്ചത് - രണ്ടു ടീസ്പൂണ്‍
കുരുമുളകുപൊടി - രണ്ടു ടീസ്പൂണ്‍
സവാള - ഒന്ന്
ചെറിയ ഉള്ളി - പത്ത് എണ്ണം
വെളുത്തുള്ളി - എട്ട് എണ്ണം
തക്കാളി - ഒന്ന്
കറിവേപ്പില - നാലു തണ്ട്
ഇഞ്ചി - ഒരു വലിയ കഷ്ണം
നാടന്‍ പച്ചമുളക് - രണ്ട്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - മൂന്ന് ടീസ്പൂണ്‍
പാചകം ചെയുന്ന വിധം

പോത്തിറച്ചി ചെറിയ കഷ്ണം ആക്കി നുറുക്കിയത്, ഇഞ്ചി ചതച്ചത്,സവാള അരിഞ്ഞത്,രണ്ടു തണ്ട് കറിവേപ്പില,മൂന്ന് കഷ്ണം വെളുത്തുള്ളി ചതച്ചത്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി,രണ്ടു പച്ചമുളക് ,ഉപ്പ് എന്നിവ ചേര്‍ത്ത് അടുപ്പത്ത് വെച്ച്‌ വേവിക്കുക. ഇറച്ചി വേവ് പാകം ആവുമ്പോള്‍ അതിലേക്കു നന്നാക്കി കഴുകി വെച്ചിരിക്കുന്ന കൂര്‍ക്ക ഇടുക. കൂര്‍ക്ക വെന്തുവരുമ്പോള്‍ ഒരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലേക്കു ചതച്ച ചെറിയ ഉള്ളിയും, വെളുത്തുള്ളിയും ഇട്ടു ഇളക്കുക. അത് പാകമാകുമ്പോള്‍ അതിലേക്കു മല്ലി പൊടി ഇടുക, മല്ലി പൊടി ഒന്ന് ചൂടായി കഴിയുമ്ബോള്‍ മസാല വറുത്തു പൊടിച്ചത് ഇടുക, അതിനുശേഷം മഞ്ഞള്‍ പൊടിയും, മുളക് പൊടിയും ഇട്ട് ഇളക്കുക. എല്ലാം കൂടി മൂത്തു കഴിയുമ്ബോള്‍ അടപ്പത്ത് വച്ചിരിക്കുന്ന ഇറച്ചി യിലേക്ക് ഇട്ടു മിക്‌സ് ചെയുക. അതിനുശേഷം കറിവേപ്പില, തക്കാളി എന്നിവ ഇടുക. ഒരു അഞ്ചു മിനിട്ടു കഴിഞ്ഞതിനുശേഷം അതിലേക്കു കുരുമുളകുപൊടി ഇടുക. എന്നിട്ടു രണ്ടു മിനിറ്റു അടച്ചു വെക്കുക. രണ്ടു മിനിറ്റു കഴിഞ്ഞു തുറന്നു നോക്കുമ്പോള്‍ കൂര്‍ക്കയും പോത്തും റെഡി.


LATEST NEWS