മഴക്കാലത്ത് കഴിക്കാൻ കൂണിന്റെ ഔഷധ ഗുണങ്ങളടങ്ങിയ ബിരിയാണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴക്കാലത്ത് കഴിക്കാൻ കൂണിന്റെ ഔഷധ ഗുണങ്ങളടങ്ങിയ ബിരിയാണി
മഴക്കാലം കൂണുകളുടെ കാലം എന്നും അറിയപ്പെടുന്നു . കൂണുകള്‍ കൊണ്ടുള്ള തോരനും കറിയുമെല്ലാം നമുക്ക് പരിചിതമാണ് പക്ഷേ കൂണ്‍ ബിരിയാണി അധികമാർക്കും പരിചയം ഉണ്ടാകില്ല . ഇതാ കൂണ്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായൊരു ബിരിയാണിയുടെ റെസിപ്പി. ഇടിവെട്ടി കൂണ്‍ മുളയ്ക്കാന്‍ കാത്തിരിക്കണമെന്നില്ല, ഇന്ന് ഏത് സൂപ്പര്‍മാര്‍ക്കറ്റിലും കൂണുകള്‍ സുലഭമാണ്.
 
ചേരുവകള്‍
 
ബിരിയാണി അരി - 3 കപ്പ്
കൂണ്‍ - 500 ഗ്രാം
സവാള - 500 ഗ്രാം
ഇഞ്ചി - ഒരുകഷ്ണം
വെളുത്തുള്ളി - 6 അല്ലി
പെരുംഞ്ചീരകം - അര ടീസ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
നെയ്യ് - 100 ഗ്രാം
അണ്ടിപ്പരിപ്പ് - 10 എണ്ണം
മുന്തിരി - 10 എണ്ണം
തക്കാളി സോസ് - കാല്‍ക്കപ്പ്
മല്ലിയില അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
 
തയ്യാറാക്കുന്നവിധം
 
കൂണ്‍ വൃത്തിയായി നീളത്തില്‍ അരിയുക. മഞ്ഞള്‍പൊടി, പെരിഞ്ചീരകപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കൂണ്‍ വേവിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി അല്പം നെയ്യില്‍ സവാള വഴറ്റുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്‍ക്കുക. വേവിച്ചുവെച്ചിരിക്കുന്ന കൂണ്‍ ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. അരി കഴുകി വേവിച്ചെടുത്തതില്‍ കൂണ്‍ വേവിച്ചതും തക്കാളി സോസും ചേര്‍ത്ത് നന്നായി ഇളക്കി മൂടിവെച്ച് ചെറിയ തീയില്‍ വേവിക്കുക. ബാക്കി നെയ്യില്‍ ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ വറുത്ത് ചേര്‍ക്കുക. മല്ലിയില, കാരറ്റ് അരിഞ്ഞത,് കറിവേപ്പില എന്നിവകൂടി ചേര്‍ത്താല്‍ കൂണ്‍ ബിരിയാണി റെഡി.

 


LATEST NEWS