ഡല്‍ഹി വീണ്ടും പുകയുന്നു ; പുറത്തിറങ്ങാനാകാതെ ജനങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡല്‍ഹി വീണ്ടും പുകയുന്നു ; പുറത്തിറങ്ങാനാകാതെ ജനങ്ങള്‍

ന്യൂഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം വീണ്ടും രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മലിനീകരണ തോത് റെഡ്‌സോണിലെത്തി. ഇതോടെ ഡീസല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ് അധികൃതര്‍. ബദര്‍പുര്‍ താപവൈദ്യുത നിലയം താത്കാലികമായി അടച്ചു. മാര്‍ച്ച് 15 വരെ അടച്ചിടാനാണ് തീരുമാനം.

ഏതാനും ദിവസങ്ങള്‍ക്കകം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഫീസ് നാലു മടങ്ങുവരെ വര്‍ധിപ്പിക്കാനും നീക്കമുണ്ട്. അപായകരമായ നിലയിലേക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നാല്‍ കാറുകള്‍ പുറത്തിറക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തും.

ദീപാവലികൂടി കഴിയുന്നതോടെ മലീകരണം കൂടുതല്‍ അപടകരമാകുമെന്നാണ് അന്തരീക്ഷമലിനീകരണ നിയന്ത്രണ അതോറിറ്റി മുന്നറിയിപ്പ്. 

ദീപാവലി കഴിയുന്നതോടെ യുപി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നെത്തുന്ന കാറ്റില്‍കൂടി ഡല്‍ഹിയിലേക്ക് കൂടുതല്‍ പുകയും പൊടിപടലങ്ങളും എത്തും. ഇതുകൂടാതെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷകര്‍ പാടങ്ങളില്‍ തീയിടുന്നതും ഡല്‍ഹിയെയാണ് ബാധിക്കുക. അടുത്ത രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ കൂടുതല്‍ പുക എത്തുമെന്നും ഇപിസിഎ വ്യക്തമാക്കുന്നു. ജനങ്ങള്‍ പരമാവധി മാസ്‌ക് ധരിച്ച് പുറത്ത് ഇറങ്ങണമെന്നും അതോറിറ്റി നിര്‍ദ്ദേശമുണ്ട്.