പപ്പായയുടെ കുരുവും ഔഷധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പപ്പായയുടെ കുരുവും ഔഷധം

പപ്പായ കഴിച്ച ശേഷം കുരുകളയുന്നവരുടെ ശ്രദ്ധക്ക്, ഈ കുരുവാണ് പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗമെന്ന് ശാസ്ത്രീയമായ കണ്ടെത്തല്‍. അധികം ആര്‍ക്കുമറിയാത്ത കാര്യമുണ്ട് ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ പടരുന്നത് തടയാനുള്ള പപ്പായയുടെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. പപ്പായയുടെ കുരു കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്.

പ്രോട്ടീനാല്‍ സമ്ബന്നമായ പപ്പായയുടെ കുരു ദഹനപ്രക്രീയക്ക് ഏറ്റവും ഉത്തമമാണ്. വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മികച്ച പോഷക ആഹാരം കൂടിയാണിത്. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും.

കൂടാതെ ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. കരളിന്റെ കൊഴുപ്പ് കളഞ്ഞ് കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും.

പപ്പായയുടെ കുരു കഴിക്കാന്‍ അല്പം ചവര്‍പ്പുള്ളതിനാല്‍ ഇത് കഴിക്കുന്നതിനും ശാസ്ത്രീയമായ രീതികളുണ്ട്. പപ്പായയുടെ കുരു ഉണക്കി പൊടിച്ച്‌ സൂക്ഷിക്കുണം. പഴുത്ത പപ്പായയുടെ കുരു ഇതിനായി ഉപയോഗിക്കാം.

പ്രഭാതത്തില്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം ഒരു സ്പൂണ്‍ പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിന് മുൻപ്  തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിനവും ശുദ്ധീകരിച്ച്‌ ശക്തിപ്പെടുത്തും.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും.


LATEST NEWS