എലിപനിയില്‍ നിന്നും രക്ഷയ്ക്കായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എലിപനിയില്‍ നിന്നും രക്ഷയ്ക്കായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

പ്രളയക്കെടുതിക്ക് പിന്നാലെ കേരളം പകര്‍ച്ചവ്യാധി ഭീഷണി നേരിടുമ്പോള്‍ അതില്‍ നിന്നും എങ്ങനെ രക്ഷനേടാനായി എന്തൊക്കെ ചെയ്യണമെന്ന് അറിയതെ പകച്ചു നില്‍ക്കുകയാണ്‌ എല്ലാവരും .എങ്കില്‍ ശ്രദ്ധ കൊടുത്താല്‍ വളരെ എളുപ്പം പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷനേടാം. അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ് .എലിപനിയില്‍ നിന്നും രക്ഷയ്ക്കായി ഈ കാര്യങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുക 

* കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ല്‍ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങാനിടയായവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക- ഡോക്സിസൈക്ലിന്‍ 200 മില്ലിഗ്രാം കഴിക്കുന്നതു ഗുണപ്രദം.
* മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളി​ലാ​ണ് എ​ലി​ക​ള്‍ പെ​റ്റു​പെ​രു​കു​ന്ന​ത്.
* വെ​ള​ളം കെട്ടിനി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക.
* കു​ള​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. ഇ​ട​യ്ക്കി​ടെ കു​ള​ത്തി​ലെ വെ​ള​ള​ത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ക. നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ളി​ല്‍ മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക.* ജ​ല​സ്രോ​ത​സു​ക​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. പൊട്ടാ​സ്യം പെ​ര്‍​മാം​ഗ​നേ​റ്റ്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു ജ​ലം അ​ണു​വി​മു​ക്ത​മാ​ക്കു​ക.
* കുട്ടി​ക​ള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കുന്നത് ഒഴിവാക്കുക
* കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്പോ​ള്‍ കാ​ലു​റ​ക​ളും കൈ​യു​റ​ക​ളും ധ​രി​ക്കു​ക. കൈ​കാ​ലു​ക​ളി​ല്‍ മു​റി​വു​ക​ളു​ണ്ടെ​ങ്കി​ല്‍ അ​ത് ഉ​ണ​ങ്ങു​ന്ന​തു​വ​രെ ചെ​ളി​വെ​ള​ള​ത്തി​ലി​റ​ങ്ങ​രു​ത്.
* കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ പ​ണി​യെ​ടു​ക്കു​ന്നവര്‍ ചെ​റു​കു​ള​ങ്ങ​ളി​ലെ കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ല്‍ കൈ​യും മു​ഖ​വും ക​ഴു​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* കു​ടി​ക്കാ​ന്‍ തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള​ളം മാ​ത്രം 
ഉ​പ​യോ​ഗി​ക്കു​ക. കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തു​ക.
* എ​ലി​ക​ള്‍ വ​ള​രു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.
* ഹോ​ട്ടലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണു​ക​ള്‍, ക​ട​ക​ള്‍ എന്നി​വി​ട​ങ്ങ​ളി​ല്‍ എ​ലി​ക​ള്‍ വി​ഹ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക
* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ല്‍ ച​വിട്ടാ​നി​ട​യാ​യാ​ല്‍ അ​ണു​നാ​ശി​നി ചേ​ര്‍​ത്ത വെ​ള​ള​ത്തി​ല്‍ കാ​ല്‍ ക​ഴു​കു​ക.
* പു​റ​ത്തു സ​ഞ്ച​രി​ക്കു​ന്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ദ​ര​ക്ഷ​ക​ള്‍ വീ​ടി​നു​ള​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​ത്.
* കൈ​കാ​ലു​ക​ളി​ല്‍ മു​റി​വു​ക​ളു​ണ്ടാ​യാ​ല്‍ ബാ​ന്‍​ഡേ​ജ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക.