സ്വാദിഷ്ടമായ നാടന്‍ കപ്പ കറി തയ്യാറാക്കുന്ന വിധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാദിഷ്ടമായ നാടന്‍ കപ്പ കറി തയ്യാറാക്കുന്ന വിധം

കപ്പ കറി എല്ലാവര്‍ക്കും ഇഷ്ടമാണ്.എന്നാല്‍ സ്വദ് വളരെയധികം കൂടിയ രീതിയില്‍ തയ്യാറാക്കിയാലോ,പിന്നെ പറയേണ്ടി വരില്ല. ഇപ്പോള്‍ തന്നെ നാവില്‍ വെളളം ഊറുന്നു.അപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ. രുചിയേറിയ ഈ നാടന്‍ കപ്പ കറി ഒന്ന് തയ്യാറാക്കി കഴിച്ച് നോക്കൂ.

ചേരുവകള്‍

കപ്പ പുഴുങ്ങിയത് 2 കപ്പ് 
ചെറിയ ഉള്ളി 4 എണ്ണം 
വെളുത്തുള്ളി 5-6 എണ്ണം 
പച്ചമുളക് 2 എണ്ണം 
കറിവേപ്പില 1 തണ്ട് 
മുളക്‌പൊടി 1.5 സ്പൂണ്‍
മഞ്ഞള്‍ പൊടി 1/4 സ്പൂണ്‍ 
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) 1/4 കപ്പ് 
കടുക് 1/4 സ്പൂണ്‍ 
ഉപ്പ്, എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

രുചിയേറിയ നാടന്‍ കപ്പ കറി തയ്യാറാക്കാന്‍ ആദ്യം വൃത്തിയാക്കിയ കപ്പ ചെറിയ കഷ്ണങ്ങളാക്കി ഉപ്പ് ചേര്‍ത്ത് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. അതിനുശേഷം വെള്ളം ഊറ്റിക്കളയാം.
പിന്നീട്, ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളി വെളുത്തുള്ളി ചതച്ചതും പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക.ശേഷം ഇതിലേയ്ക്ക് പാകത്തിന് മുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വഴന്നു വരുമ്പോള്‍ വേവിച്ച് വെച്ച കപ്പ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി കുറച്ചു വെള്ളം ചേര്‍ത്ത് വേവിക്കുക. പിന്നെ ഉപ്പ് ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക.കപ്പ കുഴഞ്ഞു ചാറ് വറ്റിത്തുടങ്ങുമ്പോള്‍ കാല്‍ കപ്പ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാവുന്നതാണ്. ചപ്പാത്തിയുടെയും ചോറിന്റെയും കൂടെ കഴിക്കാന്‍ പറ്റിയ കറിയാണ് ഇത്. ഇതോടെ രുചിയേറിയ നാടന്‍ കപ്പ ക്കറി റെഡി.