തെലുങ്കാനയില്‍ ബസ് അപകടം: 32 പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തെലുങ്കാനയില്‍ ബസ് അപകടം: 32 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ ബസ് അപകടത്തില്‍ 30 പേര്‍ മരിച്ചു. സംഭവത്തില്‍ 32 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.തെലങ്കാനയിലെ കൊണ്ടഗാട്ടിലാണ്  ബസ് മറിഞ്ഞത്  .ആറു കുട്ടികളുൾപ്പെടെ 32 മരണം. സമീപത്തെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. 62 തീർഥാടകർ തെലങ്കാന സർക്കാരിന്റെ ബസിൽ ഉണ്ടായിരുന്നു.

നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവിൽ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു . നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയിൽ വീണത്. ജാഗിട്യാൽ ജില്ലാ എസ്പി സിന്ധു ശർമ, ജില്ലാ കലക്ടർ ശരത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അപകടത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ദുഃഖം രേഖപ്പെടുത്തി.


LATEST NEWS