അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍​: തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു പരീക്ഷിച്ചത്. 

കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന് 5000 കിലോമീറ്റ‍ര്‍ ദൂരപരിധിയാണുള്ളത്. മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമുണ്ട് മിസൈലിന്. 

അഗ്നി - 5ന്റെ ആറാമത്തെ പരീക്ഷമാണ് ഇന്ന് നടന്നത്. ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19 നാണ് നടന്നത്.

ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. 1550 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി -1, 2500 കിലോമീറ്റര്‍ ദൂരപരിധിയുള്ള രണ്ടാം പതിപ്പ്, 3500 കിലോമീറ്ററിന്റെ മൂന്നാം പതിപ്പ്, അതിന ശേഷം 5000ല്‍ അധികം കിലോമീറ്റര്‍ ദൂരപരിധിയുള്ള അഞ്ചാം പതിപ്പ് എന്നിവയാണ് ഇതുവരെ പരീക്ഷിച്ചു വിജയിച്ച ദീര്‍ഘദൂര ബാലിസ്‌റ്റിക് മിസൈലുകള്‍.