ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍

ഹൈദരാബാദ്: ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും മകന്‍ നര ലോകേഷും വീട്ടുതടങ്കലില്‍. ഒപ്പം നിരവധി ടിഡിപി നേതാക്കളും വീട്ടുതടങ്കലിലാണ്. ആന്ധ്ര ഭരിക്കുന്ന വൈ.ആര്‍.എസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ക്കെതിരെ നടത്താനിരുന്ന  പ്രതിഷേധറാലി തടയുന്നതിന്റെ ഭാഗമായിട്ടാണ്‌ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭരണ കക്ഷിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന ആക്രണങ്ങള്‍ക്കെതിരെ ടി.ഡി.പി.വലിയ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാവിലെ ആസൂത്രണം ചെയ്തിരുന്ന റാലിക്ക് തൊട്ടുമുമ്ബായിരുന്നു അറസ്റ്റ്. ഇരുപാര്‍ട്ടികളും തമ്മില്‍ രൂക്ഷപ്രശ്‌നത്തിലായ പാല്‍നാട് മേഖലയില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തു.

ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റ് 100 ദിവസം തികയുന്നതിനിടെ ടി.ഡി.പിയിലെ എട്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റവും ചൂണ്ടിക്കാട്ടിയാണ് കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങിയത്.

ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണ്. ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു.  


LATEST NEWS