പാക്ക് ദേശീയ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധികളെ അയക്കില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാക്ക് ദേശീയ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധികളെ അയക്കില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വെള്ളിയാഴ്ച നടക്കുന്ന പാകിസ്ഥാന്‍ ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതി നിധികളെ അയക്കില്ല.

ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ച പാക് നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം. എല്ലാ വര്‍ഷവും മാര്‍ച്ച് 23നാണ് പാകിസ്താന്‍ ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 22ന് ദേശീയദിനാചരണം നടത്താന്‍ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. 


LATEST NEWS