തലപ്പാവ് ധരിച്ചു; ദളിതനായ ബിഎസ്‌പി നേതാവിന്റെ ശിരോചർമ്മം മുറിച്ചെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തലപ്പാവ് ധരിച്ചു; ദളിതനായ ബിഎസ്‌പി നേതാവിന്റെ ശിരോചർമ്മം മുറിച്ചെടുത്തു

ദളിതനായ ബിഎസ്‌പി നേതാവിനെതിരെ ഗുർജാർ വിഭാഗത്തിൽപ്പെട്ടവരുടെ കൊടും ക്രൂരത. തലപ്പാവ് ധരിച്ചതിന്  ഇയാളുടെ ശിരോശര്‍മ്മം കത്തികൊണ്ട് മുറിച്ചുമാറ്റി. ദലിതനായ സര്‍ദാര്‍ സിംഗ് ജാദേവാണ് അക്രമത്തിനിരയായത്.  മദ്ധ്യപ്രദേശിലെ  ശിവപുരി ജില്ലയില്‍ സെപ്റ്റംബര്‍ മൂന്നിനാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു

കുറ്റാരോപിതരായ മൂന്നുപേരില്‍ ഒരാളായ സുരേന്ദ്ര ഗുര്‍ജാര്‍ ജാദേവിനെ മഹോബ ഗ്രാമത്തിലെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി  കത്തികൊണ്ട് ശിരോചര്‍മ്മം മുറിച്ചെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ജാദേവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സര്‍ദാര്‍ സിംഗ് ജാദേവ് തലപ്പാവ് ധരിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് ശിവപുരി ബിഎസ്പി ജില്ലാ പ്രസിഡന്‍റ് ദയാശങ്കര്‍ ഗൗതം പറഞ്ഞു. ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള ജാദേവിന്‍റെ പരാതി സ്വീകരിക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്നും ഗൗതം ആരോപിക്കുന്നു.


LATEST NEWS