സുപ്രീംകോടതി സ്വവര്‍ഗ വിവാഹത്തെയും അംഗീകരിക്കുമെന്ന പ്രതീക്ഷയില്‍ ആദ്യ ട്രാന്‍സ് സിവില്‍ സര്‍വ്വീസ് ഓഫീസര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുപ്രീംകോടതി സ്വവര്‍ഗ വിവാഹത്തെയും അംഗീകരിക്കുമെന്ന പ്രതീക്ഷയില്‍ ആദ്യ ട്രാന്‍സ് സിവില്‍ സര്‍വ്വീസ് ഓഫീസര്‍

കേന്ദ്രാപഡ: സ്വവര്‍ഗരതിക്കു അംഗീകാരം നല്‍കിയത് പോലെ  സുപ്രീംകോടതി സ്വവര്‍ഗ വിവാഹത്തെയും അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഒഡിഷയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ട്രാന്‍സ്ജെന്‍ഡറുമായ ഐശ്വര്യ ഋതുപര്‍ണ പ്രധാന്‍. ട്രാന്‍സ് വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗസറ്റഡ് ഓഫീസര്‍ കൂടി ആണ് ഐശ്വര്യ.സ്വവര്‍ഗവിവാഹം നിയമവിധേയമല്ലാത്തതിനാല്‍ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറിനൊപ്പം സഹജീവനം നയിക്കുകയാണ് ഇവര്‍.

'സ്ത്രീയുടെയും പുരുഷന്റെയും വിവാഹത്തിന് മാത്രമാണ് നിലവില്‍ അംഗീകാരമുള്ളത്. സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പുരുഷനെ നിയമപരമായി വിവാഹം ചെയ്യാന്‍ ഞങ്ങളെപ്പോലുള്ളവര്‍ക്കും കോടതി അധികാരം നല്‍കേണ്ടതുണ്ട്. ഈ അവകാശം ഞങ്ങള്‍ക്കു ലഭ്യമാക്കുന്നതിനു കോടതി കരുണ കാണിക്കുമെന്നാണ് പ്രതീക്ഷ.' ഐശ്വര്യ പറയുന്നു.