രണ്‍വീറിന്റെ കാലും കയ്യും തല്ലിയൊടിക്കും ; ബന്‍സാലിയുടെ തല വെട്ടിയാല്‍ ഇനാം 10 കോടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 രണ്‍വീറിന്റെ കാലും കയ്യും തല്ലിയൊടിക്കും ; ബന്‍സാലിയുടെ തല വെട്ടിയാല്‍ ഇനാം 10 കോടി

ചണ്ഡീഗഡ് : പത്മാവതി സിനിമയ്‌ക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നതിനിടെ കൊലവിളിയുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ഹരിയാനയിലെ ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമുവാണ് വിവാദ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത സൂരജ് പാല്‍ അമു ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങ്ങിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി.

ദിപികയുടേയും ബന്‍സാലിയുടേയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി ഇനാം പ്രഖ്യാപിച്ച ക്ഷത്രിയ സമാജ് നേതാവിന് സുരാജ് പാല്‍ അഭിനന്ദനമറിയിക്കുകയും ചെയ്തു. പത്മാവതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും സൂരജ് പാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സിനിമയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ലഖ്‌നൗവിലെ അഖണ്ഡ് രാഷ്ട്രീയവാദി പാര്‍ട്ടി അറിയിച്ചു.

#WATCH:Haryana BJP Chief Media Coordinator SP Amu says will quit BJP if needed,asks PM to exercise his powers to strike down film #Padmavati pic.twitter.com/h2x76mdAKb

— ANI (@ANI) November 19, 2017

അതിനിടെ പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ പദ്മാവതിയുടെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്. പദ്മാവതിയുടെ റിലീസ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കത്തയച്ചതിന് പിന്നാലെയാണ് റിലീസ് മാറ്റിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

 

സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷ പൂര്‍ണ്ണമല്ലെന്നു കാണിച്ച് സെന്‍സര്‍ ബോര്‍ഡ് പദ്മാവതി തിരിച്ചയച്ചത് വിവാദമായിരുന്നു. പ്രശ്‌നം പരിഹരിച്ച് നിര്‍മ്മാതാക്കള്‍ അപേക്ഷ തിരിച്ചയക്കണമെന്നും അതിന് ശേഷം സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
 


LATEST NEWS